ഇതൊരു ലളിതമായ മാസ്കാണ്. ഇത് മുടിക്ക് കണ്ടീഷനിംഗ് നൽകാനും തലയോട്ടി വൃത്തിയാക്കാനും സഹായിക്കുന്നു.
ചേരുവകൾ:
നെല്ലിക്കപ്പൊടി – 2 ടേബിൾ സ്പൂൺ
തൈര് – 4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ നെല്ലിക്കപ്പൊടിയും തൈരും നന്നായി യോജിപ്പിക്കുക.
ഈ മിശ്രിതം മുടിയുടെ വേരുകളിലും തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിക്കുക.
30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.
















