ആഗോള അയ്യപ്പ സംഗമം. യുഡിഎഫ് തീരുമാനം നാളെ പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താസമ്മേളനം നടത്തി നിലപാട് അറിയിക്കും. സർക്കാർ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് യു.ഡി.എഫ് യോഗത്തിൽ അഭിപ്രായം ഉയർന്നു. ആഗോള അയ്യപ്പ സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാൻ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല.
ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് ക്ഷണിക്കാനായി എത്തിയിരുന്നത്. ദേവസ്വം ബോർഡ് പ്രസിഡണ്ട് അടക്കമുള്ളവർ കന്റോൺമെന്റ് ഹൗസിലാണ് ക്ഷണിക്കാൻ എത്തിയത്. പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അടക്കമുള്ളവർ തിരികെ മടങ്ങി. നേരത്തെ സംഘാടക സമിതിയുടെ ഉപരക്ഷാധികാരിയായി വി ഡി സതീശനെ നിശ്ചയിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെയാണ് സർക്കാർ ചെയ്തത്. ഇതിലും പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്.
STORY HIGHLIGHT: udf decission about ayyapa sangamam
















