ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ വീണ്ടും വിമർശനവുമായി കെ സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാർ ശബരിമലയിൽ നടത്താൻ പോകുന്നത് ആഗോള അയ്യപ്പസംഗമമല്ല മറിച്ച് ഭൂലോക ആശയ പാപ്പരത്തമാണെന്ന് വിമർശനം. ശ്രീമാൻ വെള്ളാപ്പള്ളി നടേശനും ശ്രീമാൻ സുകുമാരൻ നായരും പാണക്കാട് തങ്ങളദ്ദേഹവും പിന്തുണച്ചതുകൊണ്ട് ഈ പാപ്പരത്തം പാപ്പരത്തമല്ലാതാവുന്നില്ലെന്നും കെ സുരേന്ദ്രൻ ഫേസ് ബുക്ക് കുറിപ്പിൽ വിമർശിച്ചു.
സെക്കുലർ ഭരണകൂടം എന്നു പറഞ്ഞാൽ മതനിരപേക്ഷ ഭരണകൂടം എന്നാണ് പ്രഖ്യാപിത ഇടതു കാഴ്ചപ്പാട്. സർക്കാർ മതകാര്യങ്ങളിൽ ഇടപെടരുത് എന്നു പച്ചമലയാളം. നാളെ രാമായണമാസവും ശ്രീകൃഷ്ണജയന്തിയും ഗണേശോത്സവവും ഔദ്യോഗിക സർക്കാർ പരിപാടികളായി കേരളത്തലും ആഘോഷിക്കപ്പെടുമെന്നതിൽ തർക്കം വേണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നു. അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കുമെന്ന് ഉറപ്പെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
STORY HIGHLIGHT: K Surendran Facebook post against Global ayyappa sangamam
















