കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്‌നര്‍ ലോറി കുടുങ്ങി. വളവിൽ നിന്നും തിരിക്കുംമ്പോൾ കണ്ടയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. ഇതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാത്രി ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്‌നര്‍ ലോറി ക്രയിന്‍ ഉപയോഗിച്ച് മാറ്റിയത് രാവിലെ 6 മണിയോടെയാണ്.
6 മണിയോടെ കുടുങ്ങിയ കണ്ടെയിനർ ലോറി ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങളുടെ നീണ്ട നിര ഇരു വശങ്ങളിലേക്കുമുണ്ട്.
















