ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെക്ക് പടിഞ്ഞാറന്‍ നഗരമായ ക്വറ്റയില്‍ ഇന്നലെയായിരുന്നു സ്ഫോടനം. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടിക്കിടെയായിരുന്നു സംഭവം. ബലോചിസ്താനിലും ഖൈബര്‍ പക്തൂണ്‍ഖ്വയിലുമായാണ് സ്‌ഫോടനങ്ങളുണ്ടായത്. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ക്വറ്റയിലെ ഒരു രാഷ്ട്രീയ റാലിക്കിടെയുണ്ടായ സ്‌ഫോടനത്തില്‍ 14 പേരും ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ ഏഴുപേരും കൊല്ലപ്പെട്ടു. ബലോചിസ്താന്‍ നാഷണല്‍ പാര്‍ട്ടിയുടെ റാലിക്കിടെയാണ് ക്വറ്റയില്‍ സ്‌ഫോടനം നടന്നത്. നൂറുകണക്കിനാളുകള്‍ ഒത്തുകൂടിയ പരിപാടിക്കിടെ നടന്ന സ്‌ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണ്..
















