ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി. സംസ്ഥാനങ്ങൾക്ക് വേണ്ടി പ്രത്യേക ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് 206 മീറ്ററിന് മുകളിൽ ഉയർന്നതോടെ സമീപപ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.
















