ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില വില 78000 രൂപയിലെത്തി. പവന് ഇന്ന് 640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. 78,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്.
9805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.
20-ാം തീയതി 73,440 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ച കൊണ്ട് 5000 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 78, 440 രൂപയാണ്.
















