ഓണത്തിന്ന് ഒരു വെറൈറ്റി കിച്ചടി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കിയെടുക്കാവുന്ന വാഴപ്പിണ്ടി കിച്ചടി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- വാഴപ്പിണ്ടി
- തേങ്ങ
- കടുക് – 1/4 സ്പൂണ്‍
- പച്ചമുളക് – എരുവിന് ആവശ്യമുള്ളത്
- അധികം പുളി ഇല്ലാത്ത തൈര്
- കടുക്, വറ്റൽമുളക്, എണ്ണ – വറുത്തിടാൻ
തയ്യാറാക്കുന്ന വിധം
വാഴപ്പിണ്ടി കഷ്ണങ്ങളായി നുറുക്കി നന്നായി അരച്ചെടുക്കുക. തേങ്ങയും കടുകും പച്ചമുളകും വെണ്ണ പോലെ അരച്ചെടുത്ത് വാഴപ്പിണ്ടിയിൽ ചേർക്കുക. ആവശ്യത്തിനു തൈരും ഉപ്പും ചേർത്ത് ഇളക്കുക. അല്പം എണ്ണയിൽ കടുകും വറ്റൽമുളകും മൂപ്പിച്ചു ചേർക്കുക. വാഴപ്പിണ്ടി കിച്ചടി തയ്യാർ.
















