സദ്യക്ക് സ്പെഷ്യലായി സാമ്പാർ ഉണ്ടാക്കിയാലോ? നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു സാമ്പാർ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- തുവരപ്പരിപ്പ് – 1/2 കപ്പ്
- മത്തങ്ങ – ഒരു ചെറിയ കഷ്ണം
- കാരറ്റ് – 2 എണ്ണം
- ഉരുളക്കിഴങ്ങ് – 1
- മുരിങ്ങക്കോൽ – 1
- വഴുതനങ്ങ – 1
- തക്കാളി – 2
- സവാള – 4 എണ്ണം , അല്ലെങ്കിൽ കുഞ്ഞുള്ളി – 3 പിടി
- വെണ്ടയ്ക്ക – 3-4 എണ്ണം
- വാളൻപുളി – പുളിക്കാവശ്യമായത്
- സാമ്പാർപൊടി – എരുവിനും രുചിക്കും ആവശ്യമായത്
- മഞ്ഞളും ഉപ്പും
- കറിവേപ്പില
- കടുക്, ഉലുവ, വറ്റൽമുളക്, എണ്ണ
തയ്യാറാക്കുന്ന വിധം
പുളി 1 ഗ്ലാസ് വെള്ളത്തിൽ ഇട്ടു വയ്ക്കുക. തുവരപ്പരിപ്പും വെണ്ടയ്ക്ക ഒഴികെ ഉള്ള കഷ്ണങ്ങളും മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കുക. വെണ്ടയ്ക്ക പുളി വെള്ളത്തിൽ വേവിച്ചെടുക്കാം അല്ലെങ്കിൽ അല്പം എണ്ണയിൽ വഴറ്റി എടുക്കാം. എല്ലാ കഷ്ണങ്ങളും ഒരു പിടി കറിവേപ്പിലയും പുളിവെള്ളവും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് പാകത്തിന് സാമ്പാർ പൊടി ചേർത്ത് ഇളക്കുക. സാമ്പാർ പൊടി ചേർത്ത് ഒരു തിള വന്നാൽ തീ കെടുത്തുക. കടുകും ഉലുവയും വറ്റൽമുളകും കറിവേപ്പിലയും അല്പം എണ്ണയിൽ മൂപ്പിച്ചു ചേർക്കുക.
















