സാധ്യ സ്പെഷ്യൽ പൈനാപ്പിൾ പച്ചടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം.
ആവശ്യമായ ചേരുവകൾ
- നന്നായി പഴുത്ത പൈനാപ്പിൾ – 1
- ശർക്കര ഒരു ചെറിയ കഷ്ണം
- മുന്തിരിങ്ങ – 20 എണ്ണം
- തേങ്ങ ചിരകിയത് – 3/4 കപ്പ്
- വറ്റൽമുളക് – ആവശ്യത്തിന്
- കടുക് – 1/4 ടീ സ്പൂണ്‍
- കട്ടി തേങ്ങാപ്പാൽ – 5-6 ടേബിൾ സ്പൂണ്‍
- കറിവേപ്പില
- ഉപ്പ്
- വറുത്തിടാൻ കടുകും വറ്റൽമുളകും എണ്ണയും
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങളായി മുറിച്ചു പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ഒരു ചെറിയ കഷ്ണം ശർക്കരയും ചേർത്ത് , അല്പം മാത്രം വെള്ളം ഒഴിച്ച് വേവിക്കുക. കഷ്ണങ്ങൾ തവി കൊണ്ട് ഒന്ന് കുത്തി ഉടയ്ക്കുക. തേങ്ങയും കടുകും വറ്റൽമുളകും കൂടി അരച്ചതും കറിവേപ്പിലയും മുന്തിരിങ്ങയും ചേർത്ത് തിളപ്പിക്കുക. അല്പം തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കി തീ കെടുത്തുക. അല്പം എണ്ണയിൽ കടുകും വറ്റൽമുളകും വറുത്തിടുക. പൈനാപ്പിൾ പച്ചടി തയ്യാറായി.
















