ഓണത്തിന് സ്പെഷ്യലായി ഒരു കിച്ചടി ഉണ്ടാക്കിയാലോ? വെണ്ടയ്ക്ക കിച്ചടി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- വെണ്ടയ്ക്ക – 6 എണ്ണം
- പച്ചമുളക് എരുവിന് ആവശ്യമായത്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- കടുക് – 1/4 ടീ സ്പൂണ്‍ (അരയ്ക്കാൻ)
- തൈര് – പുളിക്ക് ആവശ്യത്തിന്
- കടുക് – 1/4 ടീ സ്പൂണ്‍ (വറുത്തിടാൻ)
- എണ്ണ – 3 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെണ്ടക്കയും പച്ചമുളകും, ഖനം കുറച്ചു വട്ടത്തിൽ അരിഞ്ഞു വയ്ക്കുക. തേങ്ങയും കടുകും കൂടി മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക (അധികം വെള്ളം ചേർക്കരുത്, കട്ടിയിലിരിക്കണം) ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച് കടുകിട്ട് മൂപ്പിക്കുക. കടുക് പൊട്ടി തീരുമ്പോൾ പച്ചമുളകും വെണ്ടക്കയും അതിലേക്കു ചേർത്ത് ഇളക്കുക. ചെറു തീയിൽ നന്നായി വഴറ്റി കഷ്ണങ്ങൾ നന്നായി മൊരിച്ചെടുക്കുക. തീ കെടുത്തി അരച്ച് വച്ച തേങ്ങയും പാകത്തിന് ഉപ്പും ചട്ടിയിലെ കഷ്ണങ്ങളിൽ ചേർത്ത് ഇളക്കുക. ഈ കൂട്ട് നന്നായി തണുത്ത് കഴിയുമ്പോൾ ഇതിലേക്ക് അധികം പുളിക്കാത്ത തൈര് ചേർത്ത് ഇളക്കുക. വെണ്ടയ്ക്ക കിച്ചടി തയ്യാർ.
















