സദ്യയിലെ പരിപ്പ് തയ്യാറാക്കുന്നത് ഇങ്ങനെയാണ്.. പപ്പടവും നെയ്യും പരിപ്പും കൂട്ടി ഒരു പിടി പിടിക്കാം.
ആവശ്യമായ ചേരുവകൾ
- പരിപ്പ്
- ചെറുപയർ പരിപ്പ് – 1/2 കപ്പ്
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ജീരകം – ഒരു നുള്ള്
- മഞ്ഞൾപ്പൊടി – 1/4 സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
പരിപ്പ് 4-5 മിനിട്ട് വറുക്കുക. ചുവപ്പ് നിറമൊന്നും ആകണ്ട. ചെറുതായി വറന്നാൽ മതി. പരിപ്പിൽ ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വേവിക്കുക. വെന്ത പരിപ്പിലേക്ക് തേങ്ങയും ജീരകവും അരച്ചതും കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക. പരിപ്പ് തയ്യാറായി.
















