ഒരു കിടിലൻ അവിയൽ ഉണ്ടാക്കിയാലോ? സദ്യ സ്പെഷ്യൽ അവിയൽ. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചേന
- കായ
- അച്ചിങ്ങാപ്പയർ
- കാരറ്റ്
- പടവലങ്ങ
- വെള്ളരിക്ക
- മുരിങ്ങക്ക
- വഴുതനങ്ങ
- പുളിയുള്ള മോര്-3-4 സ്പൂണ്‍(പുളിയ്ക്ക് ആവശ്യമായത് )
- തേങ്ങാ ചിരകിയത്
- പച്ചമുളകും വറ്റൽ മുളകും- എരുവിന് ആവശ്യമായത്
- ജീരകം – 1 സ്പൂണ്‍
- പച്ച വെളിച്ചെണ്ണ – 3 സ്പൂണ്‍
- കറിവേപ്പില ഒരു പിടി
- ഉപ്പ്
- മഞ്ഞൾപ്പൊടി- 1/2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങയും ജീരകവും പച്ചമുളകും വറ്റൽമുളകും അല്പം കറിവേപ്പിലയും കൂടി അരച്ച് വയ്ക്കുക. എല്ലാ പച്ചക്കറികളും ഒരേ ഖനത്തിൽ ഒരേ നീളത്തിൽ അരിഞ്ഞെടുക്കുക. വഴുതനങ്ങ ഒഴികെ ഉള്ള കഷ്ണങ്ങൾ ചീനച്ചട്ടിയിൽ ഇട്ടു പാകത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കി അടച്ചു, കൂടിയ ചൂടിൽ പാകം ചെയ്യുക. വെള്ളം തിളയ്ക്കാൻ തുടങ്ങിയാൽ ചെറുതീയിൽ പാകം ചെയ്യുക. കഷ്ണങ്ങൾ വെന്തു വെള്ളം വറ്റാറായാൽ പുളിച്ച മോരും വഴുതനങ്ങയും ചേർത്തിളക്കി, അടച്ചു പാകം ചെയ്യുക. വെള്ളം വറ്റി കഷ്ണങ്ങൾ എല്ലാം പാകമായാൽ അരച്ചു വച്ച തേങ്ങാ ചേർത്ത് ഇളക്കുക. തേങ്ങ നന്നായി ചൂടായാൽ തീ കെടുത്തി മുകളിൽ പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും തൂകി അടപ്പ് കൊണ്ട് നന്നായി അടച്ചു വയ്ക്കുക. 15- 20 മിനിട്ട് കഴിഞ്ഞാൽ അടപ്പ് മാറ്റി നന്നായി ഇളക്കി യോജിപ്പിക്കുക.
















