കൊച്ചിയിൽ എവിടെയാണ് നല്ല സദ്യ കിട്ടുന്നത് എന്നറിയാമോ? അതും നല്ല വാഴയിലയിൽ വിളമ്പുന്ന നല്ല കിടിലൻ കേരള സദ്യ. മറ്റെവിടെയും അല്ല, കടവന്ത്രയിലെ ദേവകീയ ഊട്ടുശാലയിലാണ്. 365 ദിവസവും പരമ്പരാഗത കേരള സദ്യ വിളമ്പുന്ന ഒരു റെസ്റ്റോറന്റ്.
ഇരുപതിലേറെ കൂട്ടം കറികളും കൂട്ടി ഒരു ഉഗ്രൻ സദ്യ. 12 മണി ആകുമ്പോഴേക്കും ആളുകൾ വന്ന് തുടങ്ങും. രാവിലെ 10 മണി മുതൽ ഓൺലൈൻ സദ്യ തുടങ്ങും. ആകെ 24 കൂട്ടം വിഭവങ്ങളാണ് സദ്യയിൽ ഉള്ളത്. എല്ലാ ദിവസവും ഒരേ കറികൾ ആയിരിക്കില്ല വിളമ്പുന്നത്. ചില ദിവങ്ങളിൽ കറികൾക്ക് വ്യത്യാസം വന്നേക്കാം. ഇലയിട്ട് ചോറ് വിളമ്പി, പരിപ്പും പപ്പടവും സാമ്പാറും വിളമ്പി, ഇത് കൂടാതെ ചമ്മന്തി, ഇഞ്ചിക്കറി, രണ്ട് കൂട്ടം അച്ചാറുകൾ, ഉപ്പ്, കായ് വറുത്തത്, ശർക്കരവരട്ടി, പഴം, ഓലൻ, തോരൻ രണ്ട് കൂട്ടം, എരിശ്ശേരി, പച്ചടി, കിച്ചടി, കാളൻ, രസം, മോര്, രണ്ട് കൂട്ടം പായസം ഇത്രയുമാണ് സദ്യയിൽ ഉള്ളത്. ഇനി ഇത് കൂടാതെ പോളിയും ഉണ്ട്. ബോളിയും രണ്ട് കൂട്ടം പായസവുമുള്ള സദ്യ ആണെങ്കിൽ 250 രൂപയാണ് വരുന്നത്. ഓണം സീസണായാലും അല്ലെങ്കിലും, കൊച്ചിയിൽ സദ്യ കിട്ടുന്ന ഒരു സ്ഥലമാണിത്.
വിലാസം: ദേവകീയം ഊട്ടുശാല, കലൂർ – കടവന്ത്ര റോഡ്, കടവന്ത്ര, കലൂർ, എറണാകുളം, കേരളം
ഫോൺ നമ്പർ: 6282822546
















