സമഗ്രമായ നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായ കേരളാ അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നഗരനയ കമീഷൻ റിപ്പോർട്ടിലെ ഓരോ നിർദേശങ്ങളും എങ്ങനെ നടപ്പിലാക്കണമെന്നാണ് കോൺക്ലേവിൽ അന്തിമമാക്കുക. നഗരനയ കമീഷന്റെ ശുപാർശകളിൽ ജനകീയമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയായി കോൺക്ലേവ് മാറും. കോൺക്ലേവിനോട് അനുബന്ധിച്ച്, കേരളത്തിന്റെ നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനം സെപ്റ്റംബർ 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോൺക്ലേവിന്റെ ലോഗോ മന്ത്രി എം ബി രാജേഷ് പ്രകാശിപ്പിച്ചു. നവകേരള നിർമ്മിതിയിലെ സുപ്രധാന ചുവടുവെപ്പായ കോൺക്ലേവ് ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് സഹായകമായിരിക്കും.
STORY HIGHLIGHT: M. B. Rajesh kerala urban conclave
















