ചേരുവകൾ:
1. നീളത്തിൽ അരിഞ്ഞ പച്ചക്കറികൾ / Long cut vegetables ( കാരറ്റ്, ഉരുളക്കിഴങ്ങ്, വാഴുതന, പടവലങ്ങ, മത്തങ്ങ, കുമ്പളങ്ങ, ബീൻസ്, വാഴക്ക, ചേന, മുരിങ്ങക്കോല്, മാങ്ങ.. etc) – 3–4 കപ്പ്
2. ചിരകിയ തേങ്ങ / Grated coconut – 1 കപ്പ്
3. ചെറിയുള്ളി / Small onions – 3–4 എണ്ണം
4. ജീരകം / Cumin seeds – 1 tsp
5. പച്ചമുളക് / Green chilies – 1–2 എണ്ണം
6. കറിവേപ്പില / Curry leaves – 2 തണ്ട്
7. തൈര് / Yogurt – 1/4 കപ്പ്
8. വെളിച്ചെണ്ണ / Coconut oil – 1 tbsp
9. മഞ്ഞൾപൊടി / Turmeric powder – 1/2 tsp
10. ഉപ്പ് / Salt – 2 tsp
11. വെള്ളം / Water – 1 കപ്പ്
🌿 തയ്യാറാക്കുന്ന വിധം:
ഒരു ചട്ടിയിൽ പച്ചക്കറികളും, മഞ്ഞൾപൊടിയും, ഉപ്പും, വെള്ളവും ചേർത്ത് മൂടിവെച്ച്, ചെറിയ തീയിൽ വേവിച്ച് എടുക്കുക.
തേങ്ങ, ജീരകം, 2 ചെറിയുള്ളി, പച്ചമുളക് എന്നിവ വെള്ളം ചേർക്കാതെ ഒതുക്കി (ഒരുപാട് അരഞ്ഞ് പോകാതെ) എടുത്ത് വേവിച്ച പച്ചക്കറിയിലേക്ക് ചേർക്കുക ചെറിയ തീയിൽ 2-3 മിനിറ്റ് വേവിച്ചെടുക്കുക.
തീ അണച്ച ശേഷം തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. സ്വാദ് നോക്കി ഉപ്പ് അവശ്യമെങ്കിൽ ചേർക്കാം.
ചതച്ച 1-2 ചെറിയുള്ളി, കറിവേപ്പില, 1 tbsp വെളിച്ചെണ്ണ ചേർക്കുക. ഒരു വാഴയിലയോ അടപ്പോ കൊണ്ടു കുറച്ച് നേരം മൂടി വയ്ക്കുക.
നന്നായി ഇളക്കിയതിന് ശേഷം ചൂടോടെ സദ്യയിൽ വിളമ്പാം!
















