ധ്യാന്‍ ശ്രീനിവാസനും ലുക്മാന്‍ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വള സെപ്റ്റംബര്‍ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുന്‍നിര്‍ത്തി ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമായ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മുഹാഷിനാണ്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദാണ് ‘വള’യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചുകൊണ്ടുള്ള റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
രവീണ രവി, ശീതള്‍ ജോസഫ് എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ വിജയരാഘവനും ശാന്തികൃഷ്ണയും എത്തുന്നുണ്ട്. ഹാസ്യത്തില്‍ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രമെന്നാണ് സൂചന. ഫെയര്‍ബെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നുമുണ്ട്. അബു സലീം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളിലെത്തുന്നു.
ഛായാഗ്രഹണം: അഫ്‌നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദര്‍, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷദ് നക്കോത്ത്, എക്‌സി.പ്രൊഡ്യൂസര്‍: ഹാരിസ് റഹ്മാന്‍, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യും: ഗഫൂര്‍ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ജംഷീര്‍ പുറക്കാട്ടിരി, സൗണ്ട് മിക്‌സിങ്: വിപിന്‍ നായര്‍, സൗണ്ട് ഡിസൈന്‍: ധനുഷ് നായനാര്‍, വിഎഫ്എക്‌സ്: ഇമ്മോര്‍ട്ടല്‍ മാജിക് ഫ്രെയിം, സ്റ്റില്‍സ്: അമല്‍ സി സദ്ധാര്‍, രാഹുല്‍ എം സത്യന്‍, ആക്ഷന്‍ കോറിയോഗ്രാഫര്‍: കലൈ കിങ്‌സണ്‍, ഫോണിക്‌സ് പ്രഭു, ചീഫ് അസോ.ഡയറക്ടര്‍: ആസാദ് അലവില്‍, അനീഷ് ജോര്‍ജ്ജ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
















