1. തുവരപ്പരിപ്പ് / Toor dal – 1 കപ്പ്
2. വെള്ളം / Water – 3 കപ്പ് (പരിപ്പ് വേവിക്കാൻ)
3. വാളൻപുളി / Tamarind – ചെറുനാരങ്ങ വലിപ്പത്തിൽ
4. വിവിധ പച്ചക്കറികൾ / Mixed vegetables – കപ്പ് ( കാരറ്റ്, ഉരുളക്കിഴങ്ങ്, വഴുതനങ്ങ, മത്തങ്ങ, കുമ്പളങ്ങ, ക്യൂബുകൾ ആയി മുറിച്ചത്)
5. മുരിങ്ങാക്കോല് / Drumsticks – 3-4 (നീളത്തിൽ മുറിച്ച് 2 ആയി പിളർത്തത് )
6. ചെറിയ ഉള്ളി / Pearl onions – 10-12 (തൊലി കളഞ്ഞ്, രണ്ടായി മുറിച്ചത്)
7. പച്ചമുളക് / Green chilies – (നീളത്തിൽ മുറിച്ചത് )
8. തക്കാളി / Tomato – 1-2 ( ക്യൂബ് ആയി മുറിച്ചത്)
9. വെണ്ടക്ക / Okra – 3-4 ( നീളത്തിൽ മുറിച്ചത്
10. മഞ്ഞൾപൊടി / Turmeric powder – 1/2 ടീസ്പൂൺ
11. സാമ്പാർ പൊടി / Sambar powder – 2 ടേബിള്‍സ്പൂൺ
12. മല്ലിപ്പൊടി / Coriander powder – 1 ടേബിള്‍സ്പൂൺ ( കട്ടിയുള്ള ഗ്രേവി വേണമെങ്കിൽ ചേർക്കാം)
13. ഉപ്പ് / Salt – 2-3 ടീസ്പൂൺ (രുചിക്ക് അനുസരിച്ചു)
ശർക്കര ചിരകിയത് / Jaggery grated – ടേബിള്‍സ്പൂൺ ( നിർബന്ധം ഇല്ല )
14. വെളിച്ചെണ്ണ / Coconut oil – 3 ടേബിള്‍സ്പൂൺ
15. കടുക് / Mustard seeds – 1 ടീസ്പൂൺ
16. ഉലുവ / Fenugreek seeds – 1/2 ടീസ്പൂൺ
17. വറ്റൽമുളക് / Dried red chilies – 2-3
18. കറിവേപ്പില / Curry leaves – 1 തണ്ട്
19 കായപ്പോടി / Asafoetida powder – ഒരു നുള്ള്
20. മല്ലിയില / Coriander leaves – 1/4 കപ്പ് (അരിഞ്ഞത്)
തയാറാക്കുന്ന വിധം:
തുവര പരിപ്പ് നന്നായി കഴുകി 3 കപ്പ് വെള്ളവും 1/4tsp മഞ്ഞള്‍പൊടി, 1tsp ഉപ്പും ചേര്‍ത്ത് പ്രഷര്‍കുക്കറില്‍ 1-2 വിസില്‍ വരെ വേവിക്കുക.
പുളി ½ കപ്പ് വെള്ളത്തിൽ 10 മിനിറ്റ് കിതുർത്തി വയ്ക്കുക. ശേഷം പിഴിഞ്ഞ് നീര് എടുത്തുവെയ്ക്കുക.
ഒരു വലിയ ചട്ടിയില്‍ 1tbsp വെളിച്ചെണ്ണ ചൂടാക്കി ചെറിയ ഉള്ളി ചേര്‍ത്ത് 2-3 മിനിറ്റ് വഴറ്റുക. പിന്നീട് അരിഞ്ഞ് വെച്ച പച്ചക്കറികളും, മുരിങ്ങാക്കോലും , പച്ചമുളകും ചേര്‍ത്ത് 2-3 മിനിറ്റ് വഴറ്റിയതിന് ശേഷം പുളി നീരും, ഉപ്പും, 1/4 tsp മഞ്ഞള്‍പൊടിയും, പച്ചക്കറികൾ മൂടുന്നത്ര വെള്ളവും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക.
വേവിച്ച പരിപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം 5-6 മിനിറ്റ് തിളപ്പിക്കുക. ഈ സമയത്ത് തക്കാളിയും വെണ്ടയ്ക്കയും ചേർത്ത് വേവിക്കുക. ആവശ്യമെങ്കിൽ ശർക്കര ചേര്‍ക്കാം.
ഒരു ചെറുയ ചട്ടിയില്‍ ബാക്കി വെളിച്ചെണ്ണ ചൂടാക്കി, ഉലുവയും , കടുകും പൊട്ടിക്കുക, ശേഷം വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ക്കുക. പിന്നാലെ സാമ്പാര്‍പൊടിയും കായവും ചേര്‍ത്ത് വാസന വരുന്നവരെ വറുത്തെടുക്കുക. (കട്ടിയുള്ള ഗ്രേവിക്ക് മല്ലിപ്പൊടിയും പൊടിയും ചേര്‍ക്കാം)
തയാറാക്കിയ താളിപ്പ് സാമ്പാറിലേയ്ക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. കുറുകിയ ചാറിന് കുറച്ച് നേരം തിളപ്പിക്കുക. ശേഷം സ്റ്റോവ് ഓഫ് ആക്കി മല്ലിയില ചേർക്കാം.
ചൂടോടെ സദ്യക്ക് ചോറിന്റെ കൂടെ സാമ്പാര്‍ വിളമ്പാം.
















