ചേരുവകൾ
1. നുറുക്ക് ഗോതമ്പ് – 1 കപ്പ്
2. വെള്ളം – 3 കപ്പ്
3. ശർക്കരപാനി – 1 ½ കപ്പ് (സ്വാദനത്തിന് അനുസരിച്ച് കുറയ്ക്കാം/കൂട്ടാം)
4. രണ്ടാം തേങ്ങാപ്പാൽ – 3 കപ്പ്
5. ഒന്നാം തേങ്ങാപ്പാൽ– 1 കപ്പ്
6. നെയ്യ് – 3 ടേബിൾ സ്പൂൺ
7. കശുവണ്ടി – 10–12 എണ്ണം
8. ഉണക്ക മുന്തിരി – 10–12 എണ്ണം
9. തേങ്ങാ കൊത്തിയത് – 2 ടേബിൾ സ്പൂൺ
10. ഏലയ്ക്ക പൊടി – ½ ടീ സ്പൂൺ
11. ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
നുറുക്ക് ഗോതമ്പ് കഴുകി പ്രഷർ കുക്കറിൽ 3 കപ്പ് വെള്ളം ചേർത്ത് 3 വിസിൽ വരെയും വേവിക്കുക. (മൃദുവായി വേവണം).
വേവിച്ച ഗോതമ്പിലേക്ക് ശർക്കരപാനി ചേർത്ത് നന്നായി തിളപ്പിക്കുക(10 -15 മിനിറ്റ്)
രണ്ടാമത്തെ പാലു ചേർത്ത് ഇളക്കി നന്നായി കുറുക്കി എടുക്കുക. (20 -30 മിനിറ്റ്)
ഒന്നാം തേങ്ങാപ്പാൽ ചേർത്ത് നന്നായി യോജിപ്പിച്ച് ചൂടാക്കുക, അടുപ്പിൽ നിന്നും മാറ്റി വെക്കുക.
മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടി, മുന്തിരി, തേങ്ങാ കൊത്തിയത് എന്നിവ വറുത്ത് പായസത്തിൽ ചേർക്കുക.
ഏലക്ക പൊടി, ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കുക.
പപ്പടം പഴം എന്നിവയോടൊപ്പം വിളമ്പാം!
















