ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി യോഗ പരിശീലകന്‍ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ബെംഗളൂരുവിലെ 19-കാരിയാണ് പീഡനപരാതിയുമായി എത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി യോഗ പരിശീലകനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
വെസ്റ്റ് ബെംഗളൂരുവില്‍ യോഗ പരിശീലനകേന്ദ്രം നടത്തുന്നയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഒളിവിലായ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
STORY HIGHLIGHT: yoga trainer rape girl bengaluru
















