യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിക്കിപീഡിയ പേജിൽ തിരുത്തൽ നടത്തി അജ്ഞാതർ. അടുത്തിടെയുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും മോശം പദപ്രയോഗങ്ങളും ആണ് പേജിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈൽ പേജിലാണ് എഡിറ്റ് ചെയ്തത്. ഇത് തിരുത്തി പഴയപടിയാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ, ഗർഭം കലക്കി, നിയമസഭാംഗം, മുൻഗാമി; ഷാഫി പറമ്പിൽ, വലിയ കോഴി. എന്നെല്ലാമായിരുന്നു പേജ് എഡിറ്റ് ചെയ്തിരുന്നത്. രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഉള്ളടക്കം എഡിറ്റ് ചെയ്യാൻ സാധിക്കുന്ന സ്വതന്ത്ര പ്ലാറ്റ്ഫോം ആണ് വിക്കിപീഡിയ. രാഹുലിന്റെ പേരിൽ ഉയർന്ന വിവാദങ്ങളാണ് ഇതിന് പിന്നിലുള്ള കാരണം.
STORY HIGHLIGHT: rahul mankootam wikipedia
















