യുഎഎയിലെ വിദ്യാർഥികളുടെ ഹാജർ നിയമങ്ങൾ കർശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. അഞ്ചു വർഷത്തിൽ 15 ദിവസത്തിൽ കൂടുതൽ ക്ലാസിൽ ഹാജരാകാത്ത വിദ്യാർഥികൾക്ക് അടുത്ത ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നാണ് നിർദേശം. യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്കെല്ലാം തന്നെ ഈ നിയമം ബാധകമാണ്.
എപ്പോൾ ലീവ് എടുത്താലും രേഖാമൂലം സ്കൂളിനെ അറിയിക്കണം. കാരണംകൂടാതെ ലീവെടുക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ മുന്നറിയിപ്പ് നൽകും. 3 തവണ മുന്നറിയിപ്പ് നൽകിയിട്ടും 15 ദിവസത്തിൽ കൂടുതൽ ലീവെടുക്കുന്നവർ ഒരു വർഷം കൂടി ഇതേ ക്ലാസിൽ തുടരേണ്ടി വരും. കൂടാതെ ശനി, ഞായർ ദിവസങ്ങളിലാണ് യുഎഇയിൽ വാരാന്ത്യ അവധി. അതിനാൽ വെള്ളി, തിങ്കൾ ദിവസങ്ങളിൽ അവധി എടുത്താൽ 2 ദിവസം ലീവെടുത്തതായി കണക്കാക്കും. അസുഖം മൂലമാണ് സ്കൂളിൽ എത്താതിരുന്നതെങ്കിൽ രാവിലെ 8.30ന് മുൻപ് അക്കാര്യം സ്കൂളിലേക്ക് ഇ-മെയിൽ മുഖേന അറിയിക്കുകയും അടുത്ത ദിവസം സ്കൂളിൽ എത്തുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. അടുത്ത ബന്ധുക്കൾ മരിച്ചാൽ 5 ദിവസം വരെ ലീവിന് അർഹതയുണ്ട്.
മൂന്ന് ടേമുള്ള അധ്യയന വർഷത്തിലെ ഒരോ ടേമുകളിലും 5 വീതം മൊത്തം 15 ദിവസമാണ് രേഖാമൂലം അനുവദിച്ച അവധി. ഇക്കാര്യം രേഖാമൂലം രക്ഷിതാവിനെ അറിയിക്കും. അറിയിപ്പ് ലഭിച്ച് 5 ദിവസത്തിനകം അപ്പീൽ നൽകാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ട്.
STORY HIGHLIGHT: new attendance rules for uae school
















