നബിദിനമായ വെള്ളിയാഴ്ച ദുബൈയിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി. ശനിയാഴ്ച മുതൽ വീണ്ടും പാർക്കിങ് നിരക്ക് ഈടാക്കിത്തുടങ്ങും.മൾടി ലെവൽ പാർക്കിങ് സൗകര്യങ്ങൾ, അൽഖൈൽ ഗേറ്റ് പാർക്കിങ് നമ്പർ 365 എന്നിവയിൽ സൗജന്യം ലഭിക്കുകയില്ല. കൂടാതെ നബിദിനത്തോട് അനുബന്ധിച്ച് ദുബൈ മെട്രോ റെഡ്, ഗ്രീൻ ലൈനുകളിൽ കൂടുതൽ സമയം സർവീസ് നടത്തും.
ബസ് സർവീസുകളുടെ സമയം സഹ്ൽ ആപ്പിലും മറൈൻ സർവീസുകളുടെ സമയക്രമം ആർ.ടി.എ വെബ്സൈറ്റിലും ലഭ്യമാണ്. ആർ.ടി.എയുടെ കസ്റ്റമർ ഹാപ്പിനസ് സെൻററുകൾ വെള്ളിയാഴ്ച അവധിയായിരിക്കും. എന്നാൽ ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ തവാർ, ആർ.ടി.എ ആസ്ഥാനങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളിൽ മുഴു സമയവും പ്രവർത്തനമുണ്ടാകും.
STORY HIGHLIGHT: prophets day parking is free in dubai
















