ദുബൈ എമിറേറ്റ്സ് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഷാർജയിലേക്കുള്ള യാത്ര മധ്യേ ദുബൈ ക്ലബ് പാലത്തിന് തൊട്ടപ്പുറത്ത് വെച്ചാണ് മൂന്നു വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്. വാഹനങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കാത്തതാണ് അപകടത്തിന്റെ കാര്യമെന്ന് ദുബൈ ട്രാഫിക് പോലീസ് അറിയിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ദുബൈ പോലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പോലീസ് സമൂഹമാധ്യമം വഴി പങ്കുവെച്ചിട്ടുണ്ട്.
STORY HIGHLIGHT: one dead in vehicle collision
















