സദ്യക്കൊപ്പം വിളമ്പാൻ രുചികരമായ മാമ്പഴപ്പച്ചടി ആയാലോ? ഇന്നൊരു മാമ്പഴ പച്ചടിയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മാമ്പഴം – 4 എണ്ണം
- ശർക്കര – ഒരു ചെറിയ കഷ്ണം
- തേങ്ങ ചിരകിയത് – 3/4 കപ്പ്
- വറ്റൽമുളക് – ആവശ്യത്തിന്
- കടുക് – 1/4 ടീ സ്പൂണ്‍
- പുളിച്ച മോര് – 3 സ്പൂണ്‍
- കട്ടി തേങ്ങാപ്പാൽ – 2-3 ടേബിൾ സ്പൂണ്‍
- കറിവേപ്പില
- ഉപ്പ്
- വറുത്തിടാൻ കടുകും വറ്റൽമുളകും എണ്ണയും
തയ്യാറാക്കുന്ന വിധം
തൊലി കളയാതെ തന്നെ , മാമ്പഴത്തിന്റെ വീതിയുള്ള വശങ്ങൾ മുറിച്ചെടുത്തു ചതുര കഷ്ണങ്ങളായി നുറുക്കുക. വീതി കുറഞ്ഞ വശങ്ങളിലെ മാംസളമായ ഭാഗവും തൊലിയും മാങ്ങാണ്ടിയിൽ അങ്ങനെ തന്നെ വയ്ക്കുക. ഇതിൽ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ഒരു ചെറിയ കഷ്ണം ശർക്കരയും ചേർത്ത്, അല്പം മാത്രം വെള്ളം ഒഴിച്ച് വേവിക്കുക. തേങ്ങയും കടുകും വറ്റൽമുളകും കൂടി മോര് ചേർത്ത് അരച്ചതും കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക. അല്പം തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കി തീ കെടുത്തുക. അല്പം എണ്ണയിൽ കടുകും വറ്റൽമുളകും വറുത്തിടുക.
.
















