കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മിൽമ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു മിൽമ വർധിപ്പിച്ചത്.
















