തൊടുപുഴ: ക്ഷേമപെന്‍ഷന്‍ കുടിശികയ്ക്കുവേണ്ടി സമരംചെയ്ത് വാര്‍ത്തകളില്‍ ഇടംനേടിയ മറിയക്കുട്ടിക്കൊപ്പം സമരം ചെയ്ത അന്നം ഔസേപ്പ് (87) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിധവ പെന്‍ഷന്‍ കുടിശ്ശിക തന്നുതീര്‍ക്കുക, പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബര്‍ എട്ടിനാണ് അന്നമ്മയും സുഹൃത്ത് മറിയക്കുട്ടിയും അടിമാലി ഇരുന്നൂറേക്കര്‍ പൊന്നിരുത്തുംപാറയില്‍ അടിമാലി ടൗണില്‍ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്.
കറണ്ട് ബില്ല് അടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുമായാണ് ഇവര്‍ അടിമാലി ടൗണില്‍ പ്രതിഷേധിച്ചത്. ഇത് കേരളത്തില്‍ വലിയ സമരാഹ്വാനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
content highlight: Adimaly
















