ചാത്തന്നൂര്‍: കാര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് ഗ്രാമപഞ്ചായത്ത് ജീവനക്കാരന് മരിച്ചു. ചാത്തന്നൂര്‍ ഭൂതനാഥ ക്ഷേത്രത്തിന് സമീപം ജനാര്‍ദ്ദനന്റെയും സരളയുടെയും മകന് ജെ.എസ് ഭവനില്‍ സജിത്ത് (42) ആണ് സംഭവത്തിൽ മരിച്ചത്. ഇലകമണ്‍ പഞ്ചായത്തിലെ എല്‍ഡി ക്ലര്‍ക്ക് ആണ്.
ബുധനാഴ്ച രാത്രി ചാത്തന്നൂര്‍ ഭൂതനാഥ ക്ഷേത്രം റോഡില്‍ ചാത്തന്നൂര്‍ തോടിന് സമീപം ആയിരുന്നു അപകടം. വ്യാഴാഴ്ച രാവിലെ വഴിയാത്രക്കാരാണ് മറിഞ്ഞ് കിടക്കുന്ന വാഹനത്തിനടിയില്‍ ആരോ ഉള്ളതായി കണ്ടത്.
















