എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താന്‍ അന്വേഷണം.
പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി എംഎസ്.അജ്മലിന്റെ പേരില്‍ വാടകയ്ക്ക് എടുത്ത ആഡംബര ബൈക്കാണ് യുവാവ് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്. ഇയാള്‍ക്കായി റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ നാലരയോടെ യുവാവ് പ്ലാറ്റ്ഫോമിന്റെ രണ്ടാം നമ്പര്‍ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുകയായിരുന്നു.
പ്ലാറ്റ്ഫോമില്‍ നിറഞ്ഞിരിക്കുന്ന ആളുകള്‍ക്കിടയിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുവാവ് ബൈക്കുമായി പ്രവേശിക്കുന്നതു കണ്ടതോടെ ആര്‍പിഎഫ് പിന്നാലെ പാഞ്ഞെങ്കിലും പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തേക്ക് ഓടിച്ചുപോയി. തുടര്‍ന്ന് ബൈക്ക് നിര്‍ത്തി താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു.
















