ഓണസദ്യക്ക് പായസം അടപ്രഥമൻ തന്നെ ഉണ്ടാക്കാം. നല്ല സ്വാദൂറും അടപ്രഥമൻ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അട – 200 ഗ്രാം
- ശർക്കര – 700 ഗ്രാം
- ഒന്നാം പാൽ – 1 കപ്പ്
- രണ്ടാം പാൽ – 1 ലിറ്റർ
- മൂന്നാം പാൽ – 1/2 ലിറ്റർ
- ജീരകം പൊടിച്ചത് – 1 ടീ സ്പൂണ്‍
- ഏലയ്ക്ക പൊടിച്ചത് – 1 ടീ സ്പൂണ്‍
- ചുക്ക് പൊടിച്ചത് – 1/4 ടീ സ്പൂണ്‍
- കശുവണ്ടി – ആവശ്യത്തിനു
- തേങ്ങ ഖനം കുറച്ചു ചെറിയ കഷ്ണങ്ങളാക്കിയത് – 3/4 കപ്പ്
- നെയ്യ് – 3 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു സ്പൂണ്‍ നെയ്, ചട്ടിയിൽ ഒഴിച്ച് അട അതിലേക്കിട്ടു ചെറുതീയിൽ ചൂടാക്കുക. ചെറുതായി നിറം മാറാൻ തുടങ്ങിയാൽ തീ കെടുത്തുക. തണുക്കുമ്പോൾ, അട നന്നായി കഴുകി എടുക്കുക. പായസം ഉണ്ടാക്കാനുള്ള പാത്രത്തിൽ 1/2 ലിറ്റർ തിളച്ച വെള്ളമെടുത്തു അതിലേക്കു അട ഇട്ടു ഏകദേശം 15-20 മിനിട്ട് അടച്ചു വയ്ക്കുക. ഇതിലേക്ക് ശർക്കര പൊടിച്ചു ചേർക്കുക. കൂടെ മൂന്നാം പാലും ചേർത്ത് അടുപ്പത് വച്ച് ഇളക്കി തിളപ്പിക്കുക. ഇത് ഇളക്കി കുറുകിയ ശേഷം, രണ്ടാം പാൽ ചേർക്കുക.
പാൽ വറ്റി പായസപ്പരുവമാകുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കി തീ കെടുത്തുക. ചുക്ക് ജീരക എലയ്ക്കാപ്പോടികൾ ഇട്ടു ഇളക്കി അടച്ചു വയ്ക്കുക. ഇനി കശുവണ്ടി നെയ്യിൽ വറുത്തെടുക്കാം, ശേഷം തേങ്ങയും വറുത്തെടുക്കാം. 15 മിനിട്ട് കഴിഞ്ഞാൽ പാത്രം തുറന്നു വറുത്തതെല്ലാം ചേർത്ത് ഇളക്കി വിളമ്പാം.
















