സദ്യക്കൊപ്പം വിളമ്പാൻ നല്ല കിടിലൻ സ്വാദിൽ രസകാളന്‍ ഉണ്ടാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. പഴുത്ത മത്തന്‍ ചെറിയ കഷണം
- 2. ചേന ചെറിയ കഷണം
- 3. കായ (നേന്ത്രക്കായ) ഒന്ന്
- 4. വെള്ളരിക്ക ചെറുത്
- 5. മുളകുപൊടി – അല്പം
- 6. മഞ്ഞൾപ്പൊടി – അല്പം
- 7.തേങ്ങ – 1/2 മുറി
- 8. പച്ചമുളക് – 3-4 എണ്ണം
- 9.കട്ടി മോര് – പുളിക്കവശ്യത്തിനു
- 10. ജീരകം – ഒരു നുള്ള്
- 11. കടുക് , വറ്റൽ മുളക് , കറിവേപ്പില , വെളിച്ചെണ്ണ – വറുക്കാൻ ആവശ്യമായത്
- 12. വറുത്തുപൊടിച്ച ഉലുവാപ്പൊടി – 1/2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചേന, കായ (തൊലി കളഞ്ഞത്) വെള്ളരിക്ക, മത്തങ്ങ ചതുരക്കഷണങ്ങളായി മുറിച്ച് അല്പം ഉപ്പും മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും ഇട്ട് വേവിക്കുക. പാകത്തിന് വെന്താൽ മതി. വല്ലാണ്ട് വേവണ്ട. ഒരു മുറി തേങ്ങ ചിരകിയതും, പച്ചമുളകും, അല്പം ജീരകവും മോര് ചേർത്ത് നന്നായി അരയ്ക്കുക. അതിനുശേഷം വേവിച്ചുവെച്ച പച്ചക്കറിയില്‍ ഒഴിച്ച് ഇളക്കണം. തേങ്ങ ചേര്‍ത്ത് പാത്രത്തിന്റെ നാലു വശത്തുനിന്നും പതഞ്ഞുപൊങ്ങും വരെ തിളപ്പിക്കണം. തീ ഓഫ് ചെയ്യുക. ചീനച്ചട്ടി അടുപ്പില്‍വെച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടുമ്പോള്‍, ചുവന്ന മുളക്, കറിവേപ്പില ഇട്ട് മൂപ്പിച്ച് കൂട്ടാനിലേക്ക് ഒഴിക്കണം. അല്പം വറുത്തുപൊടിച്ച ഉലുവപ്പൊടി കൂടെ ചേര്‍ത്താല്‍ രസകാളൻ റെഡി.
















