സദ്യക്കൊപ്പം വിളമ്പാൻ കിടിലൻ സ്വാദിൽ കുമ്പളങ്ങാ ഓലൻ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം.
ആവശ്യമായ ചേരുവകൾ
- ഒരു കുമ്പളങ്ങയുടെ പകുതി
- പച്ചമുളക് – 2 എണ്ണം
- കട്ടി തേങ്ങാപ്പാൽ – 1/2 മുറി തേങ്ങയുടെ ( വലിയ തേങ്ങ )
- ഇഞ്ചി – ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
- കറിവേപ്പില – ഒരു പിടി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
കുമ്പളങ്ങ തൊലിയും കുരുക്കളും കളഞ്ഞു ഖനം കുറച്ചു ചതുരക്കഷ്ണങ്ങളായി നുറുക്കുക. പച്ചമുളക് നടുവേ കീറി ഇടുക. കുമ്പളങ്ങാ കഷ്ണങ്ങളും മുളകും ഇഞ്ചിയും ഒരു കുക്കറിൽ എടുക്കുക. ഇതിൽ ആവശ്യത്തിനു ഉപ്പും 1/4 ഗ്ലാസ്സിൽ താഴെ വെള്ളവും ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. ആവി പോയി കഴിയുമ്പോൾ പാത്രം തുറന്നു, വീണ്ടും അടുപ്പിൽ വച്ച് ഇളക്കിക്കൊണ്ടു തെങ്ങാപ്പാലിന്റെ മുക്കാൽ ഭാഗവും കറിവേപ്പിലയും ചേർത്ത് ചൂടാക്കുക. ചെറുതായി തിള വരുമ്പോൾ ബാക്കി തേങ്ങാപ്പാലും ചേർത്ത് ഒന്ന് ചൂടാക്കി തീ കെടുത്താം.
















