ബീറ്റ്റൂട്ടിന് നിരവധി ഗണങ്ങളാണ് ബീറ്റ്റൂട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും തലച്ചോറിൻ്റെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. ദഹനത്തിനും വിഷാംശം നീക്കം ചെയ്യുന്നതിനും ബീറ്റ്റൂട്ട് കഴിക്കുന്നത് നല്ലതാണ്.
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നൈട്രേറ്റുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും തലച്ചോറിൻ്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ മസ്തിഷ്ക കോശങ്ങളെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.
കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തുകയും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
content highlight: Beetroot
















