ഓണ സദ്യക്കൊപ്പം വിളമ്പാൻ നല്ല പാലട പായസം തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന പാലട പായസം.
ആവശ്യമായ ചേരുവകൾ
- അട – 1 കപ്പ്
- പാൽ – 6 കപ്പ്
- പഞ്ചസ്സാര – ഇഷ്ടമുള്ള മധുരതിനനുസരിച്ച്
- നെയ്യ് – 2 ടേബിൾ സ്പൂണ്‍
- വെള്ളം – 2 കപ്പ്
തയ്യാറാക്കുന്ന വിധം
അട നന്നായി കഴുകി വെള്ളം വാർന്ന് എടുക്കുക. വെള്ളം തിളപ്പിച്ചെടുക്കുക. തീ കെടുത്തി, ഇതിൽ അട ഇട്ടു ഏകദേശം 20 മിനിട്ടോളം മൂടി വയ്ക്കുക. 20 മിനിട്ട് കഴിഞ്ഞാൽ വെള്ളം ഊറ്റിക്കളഞ്ഞു ഒരു വലയിലാക്കി ടാപ്പിനടിയിൽ വച്ച് പച്ചവെള്ളത്തിൽ കഴുകി എടുക്കുക. ഒരു പാത്രത്തിൽ പാൽ തിളയ്ക്കാൻ വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യും പഞ്ഞസ്സാരയും ഇട്ടു ഇടത്തരം തീയില ചൂടാക്കുക . കൂട്ട് ഉരുകി വരുമ്പോൾ അതിലേക്കു അട ചേർത്ത് ഇളക്കുക. അട ഉരുകിയ പഞ്ഞസ്സാരയാൽ പൊതിഞ്ഞു ചെറിയ സ്വർണ നിറമാകുമ്പോൾ, അതിലേക്കു തിളച്ച പാൽ ചേർക്കുക (ഇത് പായസത്തിനു നല്ല നിറം കൊടുക്കു) 45 മിനിട്ടോളം ഇളക്കി പാകം ചെയ്യുക, അപ്പോഴേക്കും ഇളം റോസ് നിറത്തിൽ പായസം തയ്യാറാകും. പാകം നോക്കാനായി ഒരു പ്ലേറ്റിലേക്ക് ഒരു സ്പൂണ്‍ പായസം ഒഴിച്ച് നടുവിൽ വിരൽ കൊണ്ട് ഒരു വര വരച്ചാൽ തമ്മിൽ കൂടിച്ചേരരുത്.
















