ഒരു കുക്കർ പായസം ഉണ്ടാക്കിയാലോ? അതും നല്ല കുക്കർ പാൽ പായസം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉണക്കലരി – 1/2 കപ്പ്
- പാൽ – ഒന്നര ലിറ്റർ
- വെള്ളം – 1 കപ്പ്
- പഞ്ചസ്സാര – 1 1/2 – 2 കപ്പ്
- ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അരക്കപ്പ് ഉണക്കലരി മിക്സിയിൽ ഓരോ സെക്കന്റ് കറക്കി നുറുക്കി എടുക്കുക. പൊടിഞ്ഞു പോകരുത്. രണ്ടു വട്ടം കറക്കിയാൽ മതിയാവും. കുക്കറിൽ പാലും പഞ്ചസ്സാരയും വെള്ളവും അരിയും ഇട്ടു തവി കൊണ്ട് ഇളക്കി യോജിപ്പിക്കുക. ഇനി അടപ്പു കൊണ്ട് മൂടി അടുപ്പത്തു വയ്ക്കുക. വെയ്റ്റ് ഇട്ടു, ആദ്യത്തെ ആവി പോയാൽ, തീ സിമ്മിൽ ആക്കുക. ചെറുതീയിൽ 30 മിനിറ്റ് പാകം ചെയ്യുക. കൃത്യം 30 മിനിറ്റാകുമ്പോൾ തീ കെടുത്തുക. ഇനി കുക്കർ സ്വയം തണുക്കാൻ അനുവദിക്കുക. ആവി മുഴുവൻ പോയാൽ തുറന്നു ഏലയ്ക്കാപ്പൊടി ചേർക്കാം. നെയ്യിൽ അണ്ടിപ്പരിപ്പ് വറുത്തും ചേർക്കാം. ഇഷ്ടമുള്ള മധുരത്തിന് അനുസരിച്ചു ഒന്നര മുതൽ രണ്ടു കപ്പു വരെ പഞ്ചസ്സാര ചേർക്കാം.
















