ചേരുവകൾ
1. പൈനാപ്പിൾ – 1 കപ്പ് (ഇടത്തരം കഷ്ണങ്ങൾ )
2. പച്ചമുളക് – 2 എണ്ണം
3. മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
4. ഉപ്പ് – 1 ടീസ്പൂൺ
5. വെള്ളം – 1 കപ്പ്
6. പഞ്ചസാര – 1 ടീസ്പൂൺ
7. തേങ്ങ ചിരവിയത് – ½ കപ്പ്
8. ചെറിയ ഉള്ളി – 1 എണ്ണം
9. വെളുത്തുളളി – ഒരു ചെറിയ അല്ലി
10. ജീരകം – ½ ടീസ്പൂൺ
11. തൈര് – 1 കപ്പ്
താളിക്കാനായി
1. വെളിച്ചെണ്ണ – 1½ ടേബിൾസ്പൂൺ
2. കടുക് – ½ ടീസ്പൂൺ
3. ഉലുവ – 3-4 എണ്ണം
4. ഉണക്കമുളക് – 2 എണ്ണം
5. കറിവേപ്പില – 1 തണ്ട്
6. മുളക്പൊടി – 1/4 ടീസ്പൂൺ
7. കായപ്പൊടി – 1 നുള്ള് (നിർബന്ധം ഇല്ല)
8. ഉലുവപ്പൊടി – 1 നുള്ള് (നിർബന്ധം ഇല്ല)
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ പൈനാപ്പിൾ, 1/2 tsp മഞ്ഞൾപ്പൊടി, പച്ചമുളക്, ഉപ്പ്, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് മൃദുവായി വേവിക്കുക.
തേങ്ങ, ഉള്ളി, വെളുത്തുളളി, ജീരകം, 1/2 tsp മഞ്ഞൾപ്പൊടി എന്നിവ അല്പം വെള്ളമോ, തൈരോ ചേർത്ത് നന്നായി അരയ്ക്കുക.
പൈനാപ്പിൾ വെന്തതിന് ശേഷം അരച്ച തേങ്ങ മിശ്രിതം ചേർത്ത് 2–3 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
ചൂട് കുറച്ച്, തൈര് അടിച്ച് ചേർക്കുക. (തൈര് ചേർത്തതിന് ശേഷം തിളപ്പിക്കരുത്, ചൂടാക്കിയാൽ മതിയാവും). സ്വാദ് നോക്കി ഉപ്പ് വേണമെങ്കിൽ കുറച്ച് കൂടെ ചേർക്കാം.
ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉലുവയും, കടുകും പൊട്ടിക്കുക.ഉണക്കമുളക്, കറിവേപ്പില ചേർത്ത് വഴറ്റുക, തീ അണച്ചതിന് ശേഷം മുളക് പൊടി, കായം, ഉലുവാപ്പൊടി എന്നിവ ചേർത്തിളക്കി കറിയിലേക്ക് ചേർക്കുക. ചോറിനൊപ്പം ചൂടോടെ വിളംമ്പാം!
















