ചേരുവകൾ
1. ക്യാബേജ് / Cabbage – 2 കപ്പ് (ചെറുതായി അരിഞ്ഞത്)
2. തേങ്ങ ചിരകിയത് / Grated coconut – ½ കപ്പ്
3. പച്ചമുളക് / Green chilies – 2 എണ്ണം ( നീളത്തിൽ അരിഞ്ഞത്)
4. ചെറിയുള്ളി / Shallots – 4-5 എണ്ണം (ചെറുതായി അരിഞ്ഞത്)
5. വെളുത്തുള്ളി / Garlic – 2 അല്ലി (ചെറുതായി അരിഞ്ഞത്)
6. ജീരകം / Cumin seeds – ¼ ടീസ്പൂൺ
7. മഞ്ഞള്‍പൊടി / Turmeric powder – ¼ ടീസ്പൂൺ
8. കടുക് / Mustard seeds – ½ ടീസ്പൂൺ
9. വറ്റൽമുളക് / Dried red chilies – 2 എണ്ണം
10. കറിവേപ്പില / Curry leaves – 1 തണ്ട്
11. വെളിച്ചെണ്ണ / Coconut oil – 1 ടേബിൾസ്പൂൺ
12. ഉപ്പ് / Salt – 2 tsp
തയ്യാറാക്കുന്ന വിധം:
ഒരു ബൗളിൽ അരിഞ്ഞ ക്യാബേജ്, തേങ്ങ ചിരകിയത്, പച്ചമുളക്, ചെറിയുള്ളി, വെളുത്തുള്ളി, ജീരകം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കലക്കി വയ്ക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് ഇളക്കുക.
തയ്യാറാക്കിയ ക്യാബേജ് മിശ്രിതം പാനിലേക്കിട്ട് നന്നായി യോജിപ്പിക്കുക.
മൂടിവെച്ച് ചെറിയ തീയിൽ 5-7 മിനിറ്റ് വേവിക്കുക. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കികൊടുക്കുക.
വെന്തതിന് ശേഷം അടുപ്പ് ഓഫ് ചെയ്ത് ചൂടോടെ ചോറിനൊപ്പം സദ്യയിൽ വിളംമ്പാം !
















