ചേരുവകൾ :
1. വഴുതനങ്ങ / Brinjal (Eggplant) – 1 ( ഇടത്തരം വലുപ്പം)
2. തേങ്ങ ചിരകിയത് / Grated coconut – 1 കപ്പ്
3 വാളൻ പുളി / Tamarind – ചെറുനാരങ്ങ വലുപ്പം
4. ശർക്കര പാനി / Jaggery syrup – 1-2 ടേബിൾസ്പൂൺ
5. ചെറിയ ഉള്ളി / Small onions – 4 എണ്ണം (തൊലി നീക്കി) + 3 എണ്ണം (നുറുക്കിയത്)
6. വെളുത്തുള്ളി / Garlic clove – 1 അല്ലി (തൊലി നീക്കി)
7. പച്ചമുളക് / Green chilies – 2-3 എണ്ണം (നീളത്തിൽ മുറിച്ചത് )
8. മുളകുപൊടി / Red chili powder – 1 ടേബിൾസ്പൂൺ
10. മല്ലിപ്പൊടി / Coriander powder – 2 ടേബിൾസ്പൂൺ
11. മഞ്ഞൾപ്പൊടി / Turmeric powder – 1/4 ടീസ്പൂൺ
12. കടുക് / Mustard seeds – 1/2 ടീസ്പൂൺ
13. ഉലുവ / Fenugreek seeds – 1/4 ടീസ്പൂൺ
14. കറിവേപ്പില / Curry leaves – 1 തണ്ട്
15. വറ്റൽമുളക് / Dried red chili – 2 എണ്ണം
16. കായംപൊടി / Asafoetida powder – 1/4 ടീസ്പൂൺ
17. വെളിച്ചെണ്ണ / Coconut oil – 2.5 ടേബിൾസ്പൂൺ
18. ഉപ്പ് / Salt – 1.5 ടീസ്പൂൺ
19. വെള്ളം / Water – 1 കപ്പ്
തയ്യാറാക്കുന്ന വിധം:
ഒരു പാനിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, വെളുത്തുള്ളി ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വറുക്കുക. ശേഷം മല്ലിപ്പൊടി, മുളകുപൊടി ചേർത്ത് നല്ല വാസന വരും വരെ വറുത്തെടുക്കുക. ഇത് തണുത്തതിന് ശേഷം അല്പം വെള്ളം ചേർത്ത് മിക്സിയിൽ അരച്ച് മൃദുവായ പേസ്റ്റ് ആക്കി വയ്ക്കുക.
പുളി 1/4 കപ്പ് വെള്ളത്തിൽ കുതിർത്തു വെച്ച്, നീര് പിഴിഞ്ഞ് വയ്ക്കുക.
വഴുതനങ്ങ കഴുകി തല ഭാഗം നീക്കംചെയ്യുക. നീളത്തിൽ നാലായി മുറിച്ച് വെള്ളത്തിൽ ഇട്ട വയ്ക്കുക (നിറം മാറാതിരിക്കാൻ).
ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി വെള്ളത്തിൽ നിന്നും വഴുതനങ്ങ എടുത്ത് വെള്ളം പിഴിഞ്ഞ് കളഞ്ഞ് പാനിൽ ഇടുക. കൂടെ നുറുക്കിയ ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് വഴുതനങ്ങ മൃദുവാകുന്നത് വരെ വഴറ്റുക. ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.
തേങ്ങ അരപ്പ് , പുളിവെള്ളം, ശർക്കര പാനി, 3/4 കപ്പ് വെള്ളവും ചേർത്ത് തീ കുറച്ച് വച്ച് കറി കുറുകി, എണ്ണ തെളിയും വരെ തിളപ്പിക്കുക.
വേറെ ഒരു ചെറിയ പാനിൽ 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഉലുവ, കടുക് പൊട്ടിക്കുക. ശേഷം വറ്റൽമുളക്, കറിവേപ്പില ചേർക്കുക. അടുപ്പിൽ നിന്ന് ഇറക്കി കുറച്ച് മുളകുപൊടിയും കായംപൊടിയും ചേർത്ത് കറിയിലേക്ക് ഒഴിക്കുക.
നന്നായി ഇളക്കി ചൂടോടെ ചോറിനൊപ്പം വിളമ്പുക.
















