മോദകം (കൊഴുക്കട്ട)
ചേരുവകൾ:
തേങ്ങ വിളയിക്കാൻ:
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
ശർക്കര – ½ കപ്പ് ചിരകിയത്
ഏലക്ക പൊടി – ½ ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
മാവ്:
അരിപ്പൊടി – 1 കപ്പ്
വെള്ളം – 1 കപ്പ്
ഉപ്പ് – 1 നുള്ള്
നെയ്യ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ശർക്കരയും കുറച്ച് വെള്ളവും ചേർത്ത് കട്ടിയുള്ള പാനി ഉണ്ടാക്കുക.
അതിൽ തേങ്ങ ചേർത്ത് നന്നായി യോജിപ്പിച്ച്, ശർക്കര വറ്റിവരുമ്പോൾ ഏലക്കപ്പൊടിയും കുറച്ച് നെയ്യും ചേർത്ത് ഇറക്കുക
ഉപ്പും നെയ്യും ചേർത്ത് വെള്ളം തിളപ്പിക്കുക.
അതിലേക്ക് അരിപൊടി ഇട്ടു ചൂടോടെ ഇളക്കി മാവ് ഉണ്ടാക്കുക.
മാവ് അല്പം തണുത്ത ശേഷം കൈയ്യ് കൊണ്ട് മൃദുവായി കുഴച്ച് എടുക്കുക.
മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തി കപ്പ് പോലെ ആക്കുക.
അതിനുള്ളിൽ തേങ്ങ വിളയിച്ചത് വെച്ച്, അരിക് ഞൊറിഞ്ഞ് മുകളിലൂടെ അടച്ച് മോദകത്തിന്റെ രൂപത്തിൽ ആക്കുക. അല്ലെങ്കിൽ മോദകം പ്രസ്സിൽ വെച്ച് ചെയ്യാവുന്നതാണ്. വേണമെങ്കിൽ കുങ്കുമപ്പൂവ് പൂവ് വെച്ച് അലങ്കരിക്കാം.
ഇഡ്ഡലി പാത്രത്തിൽ വെച്ച് 10–12 മിനിറ്റ് വരെ വേവിച്ചെടുക്കുക.
ചെറിയ ചൂടോടെ കഴിക്കുന്നതാണ് ഏറ്റവും സ്വാദ്!
















