പയ്യന്നൂർ: മാതമംഗലത്തിതിനടുത്ത് കടക്കരയിൽ ബൈക്കിടിച്ച് രണ്ടു പേര്‍ മരിച്ചു. എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി, മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്നിവരുടെ മകന്‍ എം.എം.വിജയന്‍(50), പുഞ്ഞുംപിടുക്ക രാഘവന്‍, പി.കെ.പത്മാക്ഷി ദമ്പതികളുടെ മകന്‍ രതീഷ്(40) എന്നിവരാണ് മരിച്ചത്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.45 നാണ് അപകടം ഉണ്ടായത്.
എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി, മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്നിവരുടെ മകന്‍ ബൈക്കോടിച്ച ശ്രീദുലിനെ(27) പരിക്കുകളോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇരുവരും. ഇവരുടെ ശരീരത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. റോഡിൽ വീണു കിടക്കുന്നതായാണ് നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നിഷയാണ് വിജയന്റെ ഭാര്യ. ഷമ്മിക്, സോംനാഥ് എന്നിവരാണ് മക്കള്‍. സഹോദരന്‍ എം.എം.രാജന്‍(വിമുക്തഭടന്‍). രതീഷ് അവിവാഹിതനാണ്. സഹോദരങ്ങൾ: ബിന്ദു, സിന്ധു. രണ്ടുപേരും നാടന്‍ പണിക്കാരാണ്.
















