ചേരുവകൾ:
1. പൈനാപ്പിള്‍ – 1 കപ്പ് (ചെറുതായി മുറിച്ചത്)
2. മുന്തിരി (കുരു ഇല്ലാത്തത്) – ½ കപ്പ്
3. പച്ചമുളക് – 2 എണ്ണം (നീളത്തിൽ മുറിച്ചത്)
4. മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
4. വെള്ളം – ½ കപ്പ്
5. ഉപ്പ് – 1 ടീസ്പൂൺ
6. പഞ്ചസാര / Sharkkara – 1 ടീസ്പൂൺ
7. തൈര് – ½ കപ്പ് (നന്നായി അടിച്ചത്)
(ഉപ്പും, പഞ്ചസാരയും പൈനാപ്ലിന്റെയും, തൈരിന്റെയും പുളിക്ക് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
അരച്ചെടുക്കാന്‍:
1. തേങ്ങ – ½ കപ്പ്
2. ജീരകം – ½ ടീസ്പൂണ്‍
3. മഞ്ഞള്‍പൊടി – ¼ ടീസ്പൂണ്‍
4. കടുക് – ½ ടീസ്പൂണ്‍
5. വെള്ളം – 3 ടേബിൾസ്പൂൺ🌿താളിക്കാന്‍:
1. വെളിച്ചെണ്ണ – 1½ ടേബിള്‍സ്പൂണ്‍
2. കടുക് – ½ ടീസ്പൂണ്‍
3. ഉണക്കമുളക് – 2 എണ്ണം
4. കറിവേപ്പില – കുറച്ച്
തയ്യാറാക്കുന്ന വിധം:
ആദ്യം പൈനാപ്പിൾ ഒരു പാത്രത്തില്‍ എടുത്ത് പച്ചമുളകും, മഞ്ഞൾപ്പൊടിയും, വെള്ളവും, ഉപ്പും ചേര്‍ത്ത് വേവിക്കുക.
( കൂടെ 1/4 കപ്പ് മത്തങ്ങ അരിഞ്ഞതും ചേർത്താൽ, ഗ്രേവിക്ക് കട്ടിയും സ്വാദും കൂടും)
നന്നായി മൃദുവാകുമ്പോള്‍ പഞ്ചസാര / ശര്‍ക്കര ചേര്‍ക്കുക.
തേങ്ങ, ജീരകം, മഞ്ഞള്‍പൊടി, കടുക് എന്നിവ ഒക്കെ വെള്ളം ചേർത്ത് അരച്ചെടുക്കുക.
ഇത് വേവിച്ച പൈനാപ്പിളിലേക്ക് ചേര്‍ക്കുക.
അടുപ്പ് ചെറിയ തീയിൽ വെച്ച് തിളച്ചുവരുന്നത് വരെ വേവിക്കുക.
മുന്തിരി ചേർത്ത് 1-2 മിനിറ്റ് ചൂടാക്കുക.
അടുപ്പ് ഓഫ് ചെയ്ത ശേഷം അടിച്ചു വെച്ച തൈര് ചേർത്ത് നന്നായി ഇളക്കുക. സ്വാദ് നോക്കി മധുരവും ഉപ്പും ക്രമീകരിക്കുക.
വേറൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളക്, കറിവേപ്പില ചേർത്ത് താളിച്ചെടുക്കുക.
അത് കറിയിൽ ഒഴിച്ച് ഇളക്കി എടുത്താലാൽ മധുര കറി തയ്യാറായി!
സദ്യയിൽ മറ്റ് കറികൾക്കൊപ്പം വിളംമ്പാം!
















