ചേരുവകൾ
1. ചെറിയ ഉള്ളി ( ചുവന്നുള്ളി ) – 1 കപ്പ് ( അരിഞ്ഞത്)
2. പച്ചമുളക് – 2-3 (അരിഞ്ഞത്)
3. തേങ്ങ ചിരണ്ടിയത് – ½ കപ്പ്
4. മുളകുപൊടി – 1 ടീസ്പൂൺ
5. മല്ലിപൊടി – 2 ടീസ്പൂൺ
6. മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
7. വാളൻ പുളി – ഒരു നെല്ലിക്കാ വലിപ്പം
8. ശർക്കര പാനി – 1 ടേബിൾസ്പൂൺ (നിർബന്ധം ഇല്ല)
9. കടുക് – ½ ടീസ്പൂൺ
10. കറിവേപ്പില – 1 തണ്ട്
11. വറ്റൽ മുളക് – 2
12. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
13. ഉപ്പ് – 1 ടീസ്പൂൺ
14. വെള്ളം – 3/4 കപ്പ്
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരണ്ടിയത് 1 tbsp വെളിച്ചെണ്ണയിൽ വറുത്ത് ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിച്ച്, ചൂടാറാൻ വെക്കുക. തണുത്തതിനു ശേഷം അരച്ചെടുക്കുക. (തേങ്ങ നന്നായി വറുത്തെടുത്താൽ വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കാൻ സാധിക്കും)
വാളൻ പുളി വെള്ളത്തിൽ കുതിർത്തു അരിച്ച് നീര് എടുത്ത് വെക്കുക.
ഒരു പാനിൽ 1 tbsp വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പില, വറ്റൽ മുളക് ചേർത്ത് വറുക്കുക.
അരിഞ്ഞ ഉള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക, പുളിവെള്ളവും, ശർക്കര പാനിയും, ഉപ്പും ചേർത്ത് തിളപ്പിക്കുക
ശേഷം അരപ്പ് ചേർത്ത് തിളപ്പിച്ച്, കുറുക്കുക. സ്വാദ് നോക്കി ഉപ്പും, പുളിയും, മധുരവും ക്രമീകരിക്കുക. ഉള്ളി തീയ്യൽ തയ്യാറായി!
സദ്യയിൽ തൊട്കറിയായി വിളംമ്പാം !
















