ചേരുവകൾ
അട – ½ കപ്പ്
പാൽ – 1 ലിറ്റർ
പഞ്ചസാര – 1 കപ്പ്
തയ്യാറാക്കുന്ന വിധം
അട 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തി വെക്കുക. ശേഷം വേവിച്ചെടുത്ത്, തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക (ഒട്ടിപിടിക്കാതിരിക്കാൻ സഹായിക്കും)
ഒരു ഉരുളിയിൽ പാലും പഞ്ചസാരയും ചേർത്ത് പിങ്ക് നിറം ആകും വരെ കുറുക്കി എടുക്കുക.
വേവിച്ച അട പാലിൽ ചേർത്ത് 10 -20 മിനിറ്റ് കൂടി ഇളക്കി വേവിച്ചാൽ രുചികരമായ പിങ്ക് പാലട പായസം തയ്യാറായി 🎉
















