ചേരുവകൾ: (5-6 പേർക്ക് ഉള്ളത്)
1.പാൽ – 4 കപ്പ്
2.പഞ്ചസാര (കല്ലുപഞ്ചസാര) – 1 കപ്പ്
3.പൊടി അരി – ½ കപ്പ് (നന്നായി കഴുകിയത്)
തയ്യാറാക്കുന്ന വിധം:
ഒരു പ്രഷർ കുക്കറിൽ പാലും , പഞ്ചസാരയും, അരിയും ചേർത്ത് നന്നായി ഇളക്കുക.
മൂടി അടച്ച്, വെയിറ്റ് (whistle) ഇട്ട നിലയിൽ തന്നെ കുറഞ്ഞ (low to medium heat) തീയിൽ ഒരു മണിക്കൂർ വേവിക്കുക.ശ്രദ്ധിക്കുക: ഒരു മണിക്കൂർ whistle അടിക്കാതെ നോക്കണം.
ഒരു മണിക്കൂർ കഴിഞ്ഞാൽ അടുപ്പ് ഓഫ് ചെയ്യുക.
പ്രഷർ സ്വാഭാവികമായി പോയിത്തീരുമ്പോൾ കുക്കർ തുറക്കുക. പാൽപ്പായസം റെഡി!
ചൂടോടെ അല്ലെങ്കിൽ തണുപ്പിച്ചോ — പഴം, പപ്പടം, ബോളി എന്നിവയ്‌ക്കൊപ്പം കഴിക്കാം
















