ബ്രേക്ഫാസ്റ്റിന് നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇഡ്ഡ്ലി റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഇഡ്ഡലി അരി-രണ്ട് കപ്പ്
- കുത്തരി- ഒരു കപ്പ്
- ഉഴുന്നുപരിപ്പ്- ഒരു കപ്പ്
- ഉലുവ- ഒരു ടേബിള്‍ സ്‌പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും വെള്ളത്തിലിട്ട് നാല് മണിക്കൂർ കുതിർക്കുക. ശേഷം ഗ്രൈൻഡറിൽ നല്ലതു പോലെ അരച്ചെടുക്കുക. ആറ് മണിക്കൂർ മാവ് പുളിക്കാൻ വയ്ക്കുക. പുളിച്ച ശേഷം പാകത്തിന് ഉപ്പ് ചേർത്തിളക്കുക. ഇഡ്ഡലിത്തട്ടിൽ നല്ലെണ്ണ പുരട്ടി അതിൽ മാവൊഴിച്ച് അപ്പച്ചെമ്പിൽ വച്ച് വേവിക്കുക.
















