ഭരണ മികവിനുള്ള രാജ്യാന്തര അവാർഡ് സ്വന്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്. ഗ്ലോബൽ ബാങ്കിങ് ആൻഡ് ഫിനാൻസ് റിവ്യൂ ഏർപ്പെടുത്തിയ 2025ലെ സർക്കാർ മേഖലയിലെ മികച്ച ഇൻസ്റ്റിറ്റ്യൂഷനൽ ഗവേണൻസ് അവാർഡാണ് ദുബായിലെ ജിഡിആർഎഫ്എയ്ക്ക് ലഭിച്ചത്. ദുബായുടെ ഭരണ മികവും പൊതുസേവന മേഖലയിലെ നൂതന സമീപനവും ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതാണ് ഈ പുരസ്കാരം.
ഈ പുരസ്കാരം ദുബായിലെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് സമർപ്പിക്കുന്നുവെന്ന് ഡയറക്ടർ ജനറൽ ലഫ്.ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. കൂടാതെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ഇൻസ്റ്റിറ്റ്യൂഷനൽ ഗവേണൻസ് ആൻഡ് കംപ്ലയൻസ് ഡയറക്ടർ ഡോ. ഹനാൻ അബ്ദുല്ല അൽ മർസൂഖി വ്യക്തമാക്കി.
STORY HIGHLIGHT: dubais gdrfa honored with awards
















