ചേരുവകൾ
1. അട – 200 ഗ്രാം
2. ശര്‍ക്കര – 300 ഗ്രാം
3. ഒന്നാം തേങ്ങാപ്പാൽ – 2 കപ്പ്
4. രണ്ടാം തേങ്ങാ പ്പാൽ – 3 കപ്പ്
5. നെയ്യ് – 3 ടേബിൾസ്പൂൺ
6. ഏലക്കപ്പൊടി – 1 ടീസ്പൂൺ
7. കശുവണ്ടി – 10-12 എണ്ണം
8. ഉണക്ക മുന്തിരി – 10-12 എണ്ണം
9. തേങ്ങാകൊത്ത് – 1/4 കപ്പ്
10. വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്ക് അട ചേർത്ത് വേവിക്കുക. ശേഷം വെള്ളം കളഞ്ഞ്, തണുത്ത വെള്ളത്തിൽ കഴുകി വെക്കുക. ( അട കട്ടപിടിക്കാതെ ഇരിക്കാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യൂന്നത്)
ഒരു പാത്രത്തിൽ ശർക്കരയും അല്പം വെള്ളവും ചേർത്ത് ഉരുക്കുക. അരിച്ച് എടുക്കുക.
ഒരു ഉരുളിയിൽ ശർക്കര പാനിയും വേവിച്ച അടയും ചേർക്കുക. നന്നായി ഇളക്കി തിളപ്പിച്ച് എടുക്കുക.
രണ്ടാം തേങ്ങാപ്പാൽ ചേർക്കുക. ഇടത്തരം ചൂടിൽ കുറുകി വരുന്നതുവരെ വേവിക്കുക.
കുറുകി വരുമ്പോൾ തീ കുറച്ച് ഒന്നാം തേങ്ങാപ്പാൽ ചേർത്ത് 5–7 മിനിറ്റ് വേവിക്കുക. തിളപ്പിക്കരുത്.
ഏലക്കപ്പൊടി ചേർത്ത് യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ നെയ്യ് ചൂടാക്കി കശുവണ്ടി, മുന്തിരി, തേങ്ങാകൊത്ത് എന്നിവ വറുത്തെടുത്തു ചേർത്താൽ അട പ്രഥമൻ തയ്യാറായി!
ചൂടോടെ പപ്പടം പഴം എന്നിവയോടൊപ്പം സദ്യയിൽ വിളംമ്പാം !
ഇഷ്ടമാണെങ്കിൽ ചുക്കുപൊടി 1/2 tsp ചേർക്കാം.
ഒരു ചെറുപഴം അരച്ച് ചേർത്താൽ സ്വാദ് കൂടും.
















