1. ആദ്യം ഒരു പാനിലേക്ക് 1 ടീസ്പൂൺ നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു കോരി മാറ്റിയ ശേഷം ഒരു കപ്പ് സേമിയ ചേർത്തു വറുത്തെടുക്കുക.സേമിയ ഗോൾഡൻ കളർ ആകുമ്പോൾ അര ലിറ്റർ പാൽ ഒഴിച്ചു തിളപ്പിക്കുക.
2. ഇതിലേക്ക് ഒരു രണ്ട് ടേബിൾ സ്പൂൺ ചൗവ്വരി കുറച്ചു വെള്ളത്തിൽ വേവിച്ചതും കൂടി ചേർത്തു സേമിയ വെന്തു വന്ന ശേഷം കാൽ ടീസ്പൂൺ ഏലക്കാപൊടിയും ചേർത്തു തീ ഓഫ് ചെയ്യാം.
3. ഇനി ഒരു പാനിലേക്ക് 1/4 കപ്പ് പഞ്ചസാര ചേർത്തു ഉരുക്കി ക്യാരമേൽ ആക്കിയ ശേഷം ഇതിലേക്ക് 1 ടീസ്പൂൺ ബട്ടറും ചേർത്തു മിക്സ് ചെയ്ത് ചൂടുള്ള പായസത്തിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്യുക.ബാക്കി മധുരത്തിനായി പഞ്ചസാരയും മധുരം ബാലൻസ് ചെയ്യാൻ ഒരു നുള്ള് ഒരു നുള്ള് ഉപ്പും ചേർക്കുക.
കണ്ടെൻസ്ഡ് മിൽക്ക് ഉണ്ടെങ്കിൽ അതും കൂടി ചേർത്താൽ ടേസ്റ്റ് കൂടും
4 . വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ചേർത്തു സെർവ് ചെയ്യാം
















