ചേരുവകൾ
ക്യാരറ്റ് -2 എണ്ണം
കയമ അരി -1/4 കപ്പ്
ചൗവ്വരി -2 ടേബിൾ സ്പൂൺ
പാൽ -1/2 ലിറ്റർ
കണ്ടെൻസ്ഡ് മിൽക്ക് -1/4 കപ്പ്
പഞ്ചസാര ആവശ്യത്തിന്
ഉപ്പ് – ഒരു നുള്ള്
നെയ്യ് -1 ടേബിൾ സ്പൂൺ
ഏലക്കാപൊടി -1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് ,ഉണക്കമുന്തിരി
തയാറാക്കുന്ന വിധം
1. കാരറ്റ് ഗ്രേറ്റ് ചെയ്ത് 1/4 കപ്പ് മാറ്റി വെച്ച ശേഷം ബാക്കി കാരറ്റ് കഷ്ണങ്ങളാക്കി വേവിച്ചെടുത്തു മിക്സിയുടെ ജാറിലേക്കിട്ട് അരച്ചെടുക്കുക.
2. ഇനി ഒരു പാനിലേക്ക് 11/2 കപ്പ് വെള്ളമൊഴിച്ചു കയമ അരിയും ചൗവ്വരിയും ഇട്ട് നന്നായി വേവിച്ചെടുത്തു ചെറുതായി ഒന്ന് ഉടച്ചെടുക്കുക.
3. ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിയ ശേഷം അതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റ് ചേർത്തു നന്നായി വഴറ്റുക.
4. ഇനി ഇതിലേക്ക് അരച്ച കാരറ്റ് കൂടി ചേർത്തു വീണ്ടും വഴറ്റി വേവിച്ച അരിയും ചൗവ്വരിയും ചേർത്തു മിക്സ് ചെയ്ത് പാൽ ഒഴിച്ച് തിളപ്പിക്കുക.ഇതിലേക്ക് കണ്ടെൻസ്ഡ് മിൽക്കും പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്തു ഇളക്കുക.ഏലക്കാപൊടിയും ചേർത്തു തീ ഓഫ് ചെയ്യാം.
5. വറുത്തു മാറ്റിവെച്ച അണ്ടിപ്പരിപ്പും മുന്തിരിയും കൂടെ ചേർത്തു മിക്സ് ചെയ്ത് സെർവ് ചെയ്യാം.
















