ചേരുവകൾ
തൈര്
തേങ്ങ
പച്ചമുളക്
ഇഞ്ചി
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
1. കട്ടത്തൈര് നന്നായി ഉടച്ചെടുക്കുക
2. തേങ്ങയും ഇഞ്ചിയും പച്ചമുളകും കുറച്ചു പുളിയുള്ള തൈരോ വെള്ളമോ ചേർത്തു കട്ടിയിൽ അരച്ചെടുക്കുക.
3. ഇത് ഉടച്ച തൈരിലേക്ക് ചേർത്തു പാകത്തിന് ഉപ്പും ചേർത്തു മിക്സ് ചെയ്ത് വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിച്ചു കറിയിലേക്ക് ഒഴിച്ചു മിക്സ് ചെയ്യുക.
ഇതൊരു തൊടുകറി ആണ്,അത് കൊണ്ട് വെള്ളം കൂടാതെ നല്ല കട്ടിയായി വേണം ഉണ്ടാക്കാൻ ,ലൂസായ തൈര് ആണെങ്കിൽ ഒരു അരിപ്പയിൽ കുറച്ചു സമയം ഒഴിച്ച് വെച്ചാൽ മതി.
















